Categories: Sports

‘എനിക്ക് ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പെത്തെത്തിക്കണം’; യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരി ബാലാദേവി

ഇന്ത്യയുടെ ടോപ് സ്‌കോററും ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ബാലാദേവി മൈതാനത്ത് ഒരു പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ്. യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയാണ് മണിപ്പൂരുകാരിയായ ബാലാ ദേവി. ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പത്തെത്തിക്കണമെന്നാണ് ഈ കായികതാരത്തിന്റെ ആഗ്രഹം.

”15 വയസ്സുമുതല്‍ കളിക്കാന്‍ ആരംഭിച്ചെങ്കിലും എല്ലാ മത്സരങ്ങളും എന്റെ ആദ്യ മത്സരമായാണ് ഞാന്‍ കരുതുന്നത്.

എനിക്ക് ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പെത്തെത്തിക്കണം”, ബാലാ ദേവി ബി.ബി.സിയോട് പറഞ്ഞു.

ജനുവരി 29 നാണ് ബാലാദേവി ആ ചരിത്രം സൃഷ്ടിച്ചത്. സ്‌കോട്ലന്‍ഡ് ഒന്നാംനിര ഫുട്ബോള്‍ ക്ലബ്ബായ റേഞ്ചേഴ്സ് എഫ്സിയാണ് ബാലാ ദേവിയുമായി കരാറിലെത്തിയത്. ഫോര്‍വേര്‍ഡറായ ബാലാദേവി ഇന്ത്യക്കായി 58 മത്സരങ്ങളില്‍നിന്ന് 52 ഗോള്‍ നേടിയിട്ടുണ്ട്.

ഫുട്‌ബോള്‍ ആവേശത്തോടെ കാണുന്ന മണിപ്പൂരിലാണ് ബാല ദേവി ജനിച്ച് വളര്‍ന്നത്. 1991 മുതല്‍ നടന്ന 25 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ 20 ലും സംസ്ഥാന വനിതാ ടീം വിജയിച്ചിട്ടുണ്ട്.

” ഞങ്ങള്‍ മണിപ്പൂരികളെ സംബന്ധിച്ചുള്ള ഭാഗ്യമെന്നു പറഞ്ഞാല്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സില്‍ താത്പര്യം കാണിക്കുകയാണെങ്കില്‍ മികച്ച രീതിയിലുള്ള പ്രോത്സാഹനം നമുക്ക് നല്‍കും”, അവര്‍ പറഞ്ഞു.

ബാലാ ദേവി വളരെ ചെറുപ്പത്തില്‍ത്തന്നെ ഫൂട്‌ബോള്‍കളിച്ചുതുടങ്ങിയതാണ്. ഫൂട്‌ബോളില്‍ തത്പരനായ അച്ഛനില്‍ നിന്നാണ് ബാലാ ദേവിക്ക് ഫൂട്‌ബോളിനോടുള്ള ഇഷ്ടം തുടങ്ങുന്നത്.

”എനിക്ക് സ്‌പോര്‍ട്‌സ് വളരെ ഇഷ്ടമാണ്. ഞാന്‍ ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഫൂട്‌ബോള്‍ കളിക്കുകയും അവരെ ഇടിച്ചിടുകയും ചെയ്യുമായിരുന്നു”, ബാലാ ദേവി പറഞ്ഞു.

”2002 ല്‍ ദേശീയ ഗെയിംസില്‍ ബെംബെം ദേവിക്കൊപ്പം കളിക്കാന്‍ ബാലാ ദേവിക്ക് അവസരം ലഭിച്ചു: ‘ഞാന്‍ ഒരിക്കലും അവരോടൊപ്പം കളിക്കുമെന്ന് കരുതിയില്ല” ബാലാ ദേവി തന്റെ സന്തോഷം പങ്കുവെച്ചു.

’18 മാസത്തെ ഈ കരാര്‍ നേടിയതിലും പത്താം നമ്പര്‍ ജേഴ്സിയില്‍ കളിക്കാന്‍ പറ്റുമെന്നതിലും ഞാന്‍ ആവേശത്തിലാണ്. ഇന്ത്യന്‍ ടീമിനും വേണ്ടിയും ഞാന്‍ പത്താം നമ്പര്‍ ജേഴ്സിയിലാണ് കളിച്ചത്”, അവര്‍ പറഞ്ഞു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 hour ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

6 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

9 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

13 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

13 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago