ബാഴ്സലോണ: ബാഴ്സലോണ, അറ്റ്ലാന്റ, വെസ്റ്റ്ഹാം ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. ബാഴ്സലോണ ഇരുപാദങ്ങളിലായി തുര്‍ക്കിക്ലബ്ബ് ഗളറ്റസറെയെ തോല്‍പ്പിച്ചു (2-1). ആദ്യപാദത്തില്‍ 0-0 ന് മത്സരം സമനിലയിലായിരുന്നു. രണ്ടാം പാദത്തില്‍ 2-1 ന് ബാഴ്സ ജയിച്ചു. പെഡ്രി (37), പിയറെ ഔബമേയങ് (49) എന്നിവര്‍ ബാഴ്സയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. മാര്‍ക്കോസ് ടെയ്സെയ്റ (28) ഗളറ്റസറയ്ക്കായി ഗോള്‍ നേടി.
ആദ്യപാദത്തില്‍ 1-0ത്തിന് തോറ്റ വെസ്റ്റ്ഹാം രണ്ടാംപാദത്തില്‍ ശക്തമായി തിരിച്ചുവന്നു. സ്പാനിഷ് ക്ലബ്ബ് സെവിയയെ 2-0ത്തിന് തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ്ബ് ക്വാര്‍ട്ടറിലക്ക് മുന്നേറി. നിശ്ചിതസമയത്ത് വെസ്റ്റ്ഹാം 1-0ത്തിന് ജയിച്ചതോടെ ഇരുപാദങ്ങളിലേയും ഗോള്‍നില തുല്യമായി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. തുടര്‍ന്നാണ് വെസ്റ്റ്ഹാമിന്റെ നിര്‍ണായക രണ്ടാംഗോള്‍ വന്നത്. തോമസ് സൗസെക് (39), ആന്‍ഡ്രി യാര്‍മൊലെങ്കോ (112) എന്നിവര്‍ ഗോള്‍ നേടി.
ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലേവര്‍ക്യൂസനെ ഇരുപാദങ്ങളിലായി 4-2 ന് മറികടന്നാണ് അറ്റ്ലാന്റയുടെ മുന്നേറ്റം. രണ്ടാംപാദത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് 1-0ത്തിന് ജയിച്ചു. ജെറെമി ബോഗ (90) ഗോള്‍ നേടി. ആദ്യപാദത്തില്‍ ടീം 3-2 ന് ജയിച്ചിരുന്നു. ഒളിമ്പിക് ലിയോണ്‍, റേഞ്ചേഴ്സ്, ബ്രാഗ, എന്‍ട്രാക് ഫ്രാങ്ക്ഫര്‍ട്ട് എന്നീ ടീമുകളും ക്വാര്‍ട്ടറില്‍ കടന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…