ടോക്കിയോ: കോവിഡ് 19 ഭീതി വർധിക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ജുലൈ 24 നാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ് ഒളിമ്പിക്സ് നീട്ടി വെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി പറയുന്നത്.
ഒളിമ്പിക്സ് നടത്താതിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ചടങ്ങ് പൂർണരൂപത്തിൽ നടത്താൻ കാലതാമസം വേണ്ടിവരുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഷിൻസോ ആബേ ടോക്കിയോ ഗെയിം ചീഫുമായി ചർച്ച നടത്തിയിരുന്നു. ജപ്പാൻ പ്രധാനമന്ത്രിയുടെ ആശങ്കകൾ ഗെയിം ചീഫ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായി പങ്കുവെക്കുകയും ചെയ്തു.
ഒളിമ്പിക് നടക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേ ഇവന്റ് മാറ്റിവെക്കാൻ വലിയ രീതിയിലുള്ള സമ്മർദ്ദമാണ് അത്ലറ്റുകളിൽ നിന്നും ഫെഡറേഷനുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ളത്. നോർവേ, കൊളംബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ബ്രസീലും ഗെയിംസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒളിമ്പിക്സ് മാറ്റിവെക്കാനാണ് സാധ്യത കൂടുതൽ. ജപ്പാനീസ് സംഘാടക സമിതി പുതിയ തീയ്യതികൾ പരിശോധിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഗെയിംസ് മാറ്റിവെച്ചാലുണ്ടാകുന്ന സാഹചര്യങ്ങളും കമ്മിറ്റി വിലയിരുത്തുന്നുണ്ട്.
ജപ്പാനിൽ ഞായറാഴ്ച്ച മാത്രം 37 പേരാണ് കോവിഡ് ബാധമൂലം മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 10,55 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…