Categories: Cricket

മൂന്നാം ടി20; ടോസ് ന്യൂസിലാൻഡിന്; ബാറ്റിങ് ഇന്ത്യക്ക്

ഹാമിൽട്ടൺ: മൂന്നാം ടി20യിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹാമിൽട്ടണിലെ സെഡൻ പാർക്കിലാണ് മത്സരം. ന്യൂസിലാൻഡിൽ ആദ്യ ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യം ബാറ്റു ചെയ്യുന്നവരെ പിന്തുണയ്ക്കുന്നതാണ് സെഡൻ പാർക്കിന്റെ ചരിത്രം. ആദ്യ രണ്ടു മത്സരങ്ങളിലും ന്യൂസിലാൻഡ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത് കണക്കിലെടുത്താണ് ഇക്കുറി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാൻ വില്യംസൺ തീരുമാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ന്യൂസിലാൻഡ് നിരയിൽ ബ്ലെയർ ടിക്‌നറിനു പകരം സ്കോട്ട് കുഗ്ഗെലെയ്ൻ ഇടംനേടി.

അഞ്ചു മത്സര പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ 2–0ന് മുന്നിലാണ്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളിൽ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്‌ലൻ‍ഡിലെ ഈഡൻ പാർക്കിനു പുറത്ത് നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൂടിയാണിത്. ഇവിടെ കളിച്ച ഒൻപതിൽ ഏഴു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കീവീസ് ഇറങ്ങുന്നത്.

കെ എൽ രാഹുലും ശ്രേയസ് അയ്യരും തകർപ്പൻ ഫോം തുടരുന്നതിനാൽ ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആശങ്കകളില്ല. ബുമ്രയും ഷമിയും മനോഹരമായി പന്തെറിയുന്നുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങാതെ പോയ രോഹിത് ശർമ ഇന്ന് ഫോമിലേക്ക് എത്തിയാൽ ഇന്ത്യ മികച്ച സ്കോർ നേടുമെന്നുറപ്പ്. ഓക്‌ലൻ‍ഡിൽ നടന്ന ഒന്നാം ട്വന്റി20യിൽ മികച്ച കളി പുറത്തെടുത്തിട്ടും മത്സരം കൈവിട്ടതിന്റെ ഞെട്ടലിൽ നിന്ന് കീവിസ് നിര ഇതുവരെ മുക്തരായിട്ടില്ല. ഇതേ വേദിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ കാര്യമായൊന്നും ചെയ്യാനാകാതെയായിരുന്നു ന്യൂസിലാൻഡിന്റെ കീഴടങ്ങൽ.

Newsdesk

Share
Published by
Newsdesk

Recent Posts

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

2 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

2 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

2 hours ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

2 hours ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

2 hours ago

മരിച്ചെന്ന് കരുതിയ മകൻ 42 വർഷങ്ങൾക്ക് ശേഷം അമ്മയുടെ അരികിലെത്തി; ഒരു അപൂർവ്വ പുനസ്സമാഗമം

വിർജീനിയ  ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…

2 hours ago