മുംബൈ: ഐ.പി.എല്ലിന് മുമ്പ് നടത്തണമെന്ന് നിശ്ചയിച്ച ഓള്‍ സ്റ്റാര്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇത് സംഭവിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് മത്സരത്തിനോട് വിമുഖത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ക്ക് സീസണിന് മുന്‍പ് പരിക്കേല്‍ക്കാനുള്ള സാഹചര്യം ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് ഓള്‍ സ്റ്റാര്‍ മത്സരം സംഘടിപ്പിച്ചതെന്നാണ് വിമര്‍ശനം.
ഐ.പി.എല്‍ പുതിയ സീസണിന് മുന്‍പ് ഓള്‍ സ്റ്റാര്‍ ഗെയിം നടപ്പിലാക്കാനായിരുന്നു ബി.സി.സി.ഐ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എല്ലാ ടീമിലേയും പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തി ഒരു മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐയും ഐ.പി.എല്‍ ഭരണസമിതിയും ആലോചിച്ചത്.
മാര്‍ച്ച് 29 നാണ് ഐ.പി.എല്‍ ഉദ്ഘാടന മത്സരം. ഐ.പി.എല്ലിലെ വിവിധ മേഖലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിക്കുമെന്നായിരുന്നു അറിയിച്ചത്.
വടക്കു-കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍നിന്നാകും ഒരു ടീം രൂപീകരിക്കുക.
തെക്കു-പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍നിന്ന് രണ്ടാമതൊരു ടീമും രൂപീകരിക്കും.
ഇതോടെ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ നായകന്മാരായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവര്‍ ഒരു ടീമില്‍ കളിക്കും. ഇവര്‍ക്കൊപ്പം എ.ബി. ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുമുണ്ടാകും.
മറുവശത്ത് ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ്വെല്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരുമുണ്ടാകും. സമീപകാലത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍ എന്നിവരും ഈ ടീമിലുണ്ടാകും.
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…