ദുബായ്: ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എൽ പതിമൂന്നാം സീസണ് ആവേശോജ്വല തുടക്കം. ആദ്യമത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് മത്സരം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകൻ എം.എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യന്‍മാരെങ്കിലും കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.
ക്വിന്‍റണ്‍ ഡികോക്ക്, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര എന്നിവരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നത്.
മുരളി വിജയ്, ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പീയുഷ് ചൗള, ലുങ്കി എങ്കിഡി എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിങ്സിലെ താരങ്ങൾ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഒരു വര്‍ഷത്തിനു ശേഷമാണ് ഒരു മത്സരത്തിനിറങ്ങുന്നത്. 2019 ജൂലായില്‍, ലോകകപ്പ് സെമി ഫൈനലിലാണ് ധോനി അവസാനമായി ഔദ്യോഗിക മത്സരം കളിച്ചത്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…