രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

സ്റ്റോ​ക്ക്ഹോം: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണോ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം രാ​ജ്യ​ത്തി​ന് വേ​ണ്ടി നൂ​റു ഗോ​ളു​ക​ൾ നേ​ടു​ന്ന​ത്.

സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഹാ​ഫ് ടൈ​മി​ന് തൊ​ട്ടു മു​മ്പ് കി​ട്ടി​യ ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യി വ​ല​യി​ൽ എ​ത്തി​ച്ചാ​ണ് താ​രം നൂ​റു ഗോ​ൾ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 2-0ന് ​പോ​ർ​ച്ചു​ഗ​ൽ ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​ഗോ​ൾ നേ​ടി​യ​തും റോ​ണോ ആ​യി​രു​ന്നു. 72-ാം മി​നി​റ്റി​ലാ​ണ് താ​രം ര​ണ്ടാ​മ​ത്തെ ഗോ​ൾ വ​ല​യി​ലാ​ക്കി​യ​ത്. 165 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് റൊ​ണാ​ൾ​ഡോ നൂ​റു ഗോ​ൾ നേ​ടി​യ​ത്. രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​റാ​ൻ ഇ​തി​ഹാ​സം അ​ലി ദായി  ​മാ​ത്ര​മാ​ണ് റൊ​ണാ​ൾ​ഡോ​യ്ക്ക് മു​ന്നി​ലു​ള്ള​ത്. 109 ഗോ​ളു​ക​ളാ​ണ് അ​ലി ഇ​റാ​നാ​യി നേ​ടി​യി​ട്ടു​ള്ള​ത്. 2019 ന​വം​ബ​റി​ൽ ല​ക്സം​ബ​ർ​ഗി​നെ​തി​രെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​നാ​യി റൊ​ണാ​ൾ​ഡോ ഇ​തി​നു മു​ൻ​പ് ഗോ​ൾ നേ​ടി​യ​ത്.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

15 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

20 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

22 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago