ഇറ്റാലിയന്‍ സെരി എയില്‍ യുവെന്റസിന്റെ അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യുവെന്റസ് താരമാണ് ഡിബാല.
ഇതോടെ, യുവെന്റസ് താരങ്ങളെയും പരിശീലരെയും ഉള്‍പ്പെടെ കര്‍ശന നിരീക്ഷണത്തിലേക്കു മാറ്റിയതായി ക്ലബ് അറിയിച്ചു. താരങ്ങളും പരിശീലകരും ഉള്‍പ്പെടെ 121 പേരാണ് നിലവില്‍ ക്വാറന്റീനിലുള്ളത്.
ഡിബാലയുടെ നാട്ടുകാരന്‍ കൂടിയായ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിനും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ ഏപ്രില്‍ 3 വരെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചിട്ടുണ്ട്.
ആഴ്‌സനല്‍, ചെല്‍സി ടീമംഗങ്ങളോടും സ്റ്റാഫുകളോടും സ്വയം ഐസോലേഷനില്‍ കഴിയാന്‍ ക്ലബ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ഇറ്റലിയുടെ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിയ്ക്ക് കൊവിഡ് 19 ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ക്ലബ്.
സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമപ്രകാരം ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി.കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ 3 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 മൂലം മരിച്ചത് ഇറ്റലിയിലാണ്.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…