കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിയെ പുറത്താക്കി. മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വികുന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകും.
മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലകനാണ് വികുന. മോഹന്‍ ബഗാന്‍ അടുത്ത സീസണില്‍ ഐ.എസ്.എല്‍ ക്ലബ് എ.ടി.കെയുമായി ലയിക്കും.
തന്റെ അസിസ്റ്റന്റ് കോച്ച് തോമസ് കോര്‍സടക്കമുള്ളവരേയും വികുന ഒപ്പം കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. വേണ്ട താരങ്ങളുടെ ലിസ്റ്റും വികുന കൈമാറിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു.
ഈ സീസണിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഷട്ടോരി ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഷട്ടോരിയെ ഏറെ പ്രതീക്ഷയോടെയായിരുന്നു ടീം മാനേജ്‌മെന്റും ആരാധകരും കാത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ അത്ഭുതം കാണിച്ച ഷട്ടോരിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മികവിലെത്തിക്കാനായില്ല.
ഈ സീസണില്‍ 18 മല്‍സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് നാലില്‍ മാത്രം. ഏഴ് വീതം സമനിലകളും തോല്‍വികളും ടീമിന്റെ സമനില തെറ്റിച്ചതോടെ 19 പോയിന്റ് മാത്രമുള്ള ടീം ഫിനിഷ് ചെയ്തത് ഏഴാമതായാണ്.
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…