ലിസ്ബൺ: ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലെ കന്നിക്കാരായ ജർമൻ ടീം ലൈപ്സിഗിനെ തകർത്ത് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ. ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ്പി എസ്ജി ആദ്യ സെമിയിൽ തോൽപിച്ചത്. ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്.ഫൈനലിൽ ബയേൺ മ്യൂണിക്ക്-ലിയോൺ സെമി മത്സരത്തിലെ വിജയികളെ പിഎസ്ജി നേരിടും.
ഗോളും ഒരു അസിസ്റ്റും പേരിലാക്കിയ എയ്ഞ്ചൽ ഡി മരിയയുടെ ഗംഭീര പ്രകടനമാണ് പിഎസ്ജിയെ ഫൈനലിലേക്ക് നയിച്ചത്. കിലിയന്‍ എംബാപ്പേ ഫസ്റ്റ് ഇലവനില്‍ തിരികെയെത്തിയപ്പോള്‍ തുടക്കംമുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാര്. പതിമൂന്നാം മിനിറ്റിൽ മാർക്വീഞ്ഞോസിലൂടെ പിഎസ്ജി ആദ്യ ഗോൾ നേടി. 42-ാം മിനിറ്റിൽ ലെപ്സിഗ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് പിഎസ്ജിക്ക് രണ്ടാം ഗോൾ നേടിയത് ഡി മരിയയായിരുന്നു. നെയ്മറിന്റെ ഫ്ലിക്ക് പാസ് സ്വീകരിച്ച് ഒരു ടാപിന്നിലൂടെ ഡി മറിയ ഗോൾ നേടി. 56-ാം ഡി മരിയയുടെ ക്രോസിൽ നിന്ന് യുവാൻ ബെർനറ്റ് പിഎസ്ജിക്ക് വേണ്ടി മൂന്നാം ഗോൾ നേടി. മൊണാക്കോയ്‌ക്ക് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…