സിഡ്നി: ഓസ്ട്രേലിയയുടെ മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്ററിനെ ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സിഡ്നിയിലെ വസതിയിൽനിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സംഭവിച്ച ചില സംഭവവികാസങ്ങളുടെ പേരിലാണ് അറസ്റ്റെന്ന് ന്യൂസൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു.
ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപകാലത്ത് ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓപ്പണറായ മൈക്കൽ സ്ലേറ്റർ. 1993 മുതൽ 2001 വരെയുള്ള കാലയളവിൽ ഓസീസ് ജഴ്സിയിൽ 74 ടെസ്റ്റുകൾ കളിച്ചു. വിരമിച്ചതിനുശേഷം കമന്റേറ്റർ എന്ന നിലയിലും പേരെടുത്തു. ഓസ്ട്രേലിയയിൽ ചാനൽ സെവന്റെ ഭാഗമായിരുന്ന സ്ലേറ്റർ കഴിഞ്ഞയാഴ്ചയാണ് അവിടം വിട്ടത്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…