ചണ്ഡീഗഡ്: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്ഖാ സിങ് (91) കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില് അദ്ദേഹം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്ന്ന് ചണ്ഡീഗഡിലെ വീട്ടില് ഐസൊലേഷനില് കഴിയുകയായിരുന്നു. എന്നാല് രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെയും തുടര്ന്ന് മില്ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര് ആശുപത്രിയിലെ ഐസിയുവില് പ്രവേശിപ്പിച്ചിരുന്നു.
ഭാര്യയും ഇന്ത്യന് വോളിബോള് ടീമിന്റെ മുന് ക്യാപ്റ്റനുമായ നിര്മല് കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് മൊഹാലിയിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു നിര്മല്.
പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന മില്ഖ ഏഷ്യന് ഗെയിംസിലും കോമണ്വെല്ത്ത് ഗെയിംസിലും 400 മീറ്ററില് സ്വര്ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്ഷങ്ങളില് ഏഷ്യന് ഗെയിംസില് സ്വര്ണം നേടിയ മില്ഖ സിങ് 1956 മെല്ബണ് ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. ഏഷ്യന് ഗെയിംസില് നാല് തവണ സ്വര്ണ മെഡല് നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സില് 400 മീറ്ററില് നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല് നഷ്ടമായത്. 1958-ല് കട്ടക്കില് നടന്ന ദേശീയ ഗെയിംസില് 200, 400 മീറ്ററിലും അദ്ദേഹം സ്വര്ണ്ണം നേടിയിട്ടുണ്ട്. 1964-ല് കൊല്ക്കത്തയില് നടന്ന ദേശീയ ഗെയിംസില് 400 മീറ്ററില് അദ്ദേഹം വെള്ളിയും നേടി.
രാജ്യത്തിനായി അദ്ദേഹം നല്കിയ സംഭാവനകള് പരിഗണിച്ച് 1959-ല് രാജ്യം അദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.
പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…
ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…