Categories: Sports

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്; ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ‘എ’ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പൂള്‍ ‘എ’യില്‍ ഹോക്കി ഹിമാചലിനെ 6-1ന് തകര്‍ത്താണ് ഒഡീഷ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. റഷ്മിത മിന്‍സിന്റെ ക്യാപ്ടന്‍സിയില്‍ ഇറങ്ങിയ ഒഡീഷ ടീമിന് മുന്നില്‍ ഹോക്കി ഹിമാചലിന്റെ തന്ത്രങ്ങളെല്ലാം പാളുകയായിരുന്നു. ഒഡീഷയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ഹിമാചല്‍ പ്രതിരോധം നന്നെ പാടുപെട്ടു.

ഒഡീഷയ്ക്കായി ദീപ്തി ലാക്രയും സരിത കെര്‍ക്കേറ്റയും രണ്ട് ഗോളുകള്‍ വീതം നേടി. ക്യാപ്ടന്‍ റഷ്മിത മിന്‍സ്, ടോപ്പോ ജിവാന്‍ കിഷോരി എന്നിവര്‍ ഓരോ ഗോള്‍ നേടി. ഹിമാചലിന്റെ ആശ്വാസഗോള്‍ ആര്‍തി കശ്യപിന്റെ വകയായിരുന്നു.

പൂള്‍ ബിയില്‍ ഗാങ്പുര്‍ ഒഡീഷ ടീം എത്താത്തതിനാല്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യ്ക്ക് വാക്കോവര്‍ ലഭിച്ചു. കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നും 9 പോയന്റുമായി സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) പൂള്‍ ബിയില്‍ നിന്നും ഹരിയാനയ്ക്ക് പിന്നിലായി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.പൂള്‍ സിയില്‍ ചണ്ഡീഗഢിനെ 3-2ന് തോല്‍പിച്ച് ഉത്തര്‍പ്രദേശ് ക്വാര്‍ട്ടര്‍ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി.

രണ്ട് ഗോളിന് പിന്നിലായശേഷം പതറാതെ മൂന്നെണ്ണം തിരിച്ചടിച്ചാണ് ഉത്തര്‍പ്രദേശിന്റെ വിജയം. ചണ്ഡീഗഡിനായി അമൃതപാല്‍ കൗര്‍,സോനു എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ഗോളുകള്‍ വിനമ്രത യാദവ്, പൂജായാദവ്, അര്‍ച്ചന ഭരദ്വാജ് എന്നിവരുടെ വകയായിരുന്നു.നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റാണ് ഉത്തര്‍പ്രദേശിനുള്ളത്. തോല്‍വിയോടെ ചണ്ഡീഗഢ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇന്ന്(ചൊവ്വ) ഏഴ് മത്സരങ്ങള്‍ നടക്കും. പൂള്‍ എയിലെ നിര്‍ണായകമത്സരത്തില്‍ മധ്യപ്രദേശ് ഹോക്കി ഹിമാചലിനെ നേരിടും.

ഹോക്കി ഭോപ്പാല്‍ എത്തിച്ചേരാത്തതിനാല്‍ കേരള ടീമിന് ഇന്ന് വാക്കോവര്‍ ലഭിക്കും.പൂള്‍ ബി യിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് ഹരിയാന സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ നേരിടും. മത്സരവിജയികള്‍ പൂള്‍ ബിയില്‍ ജേതാക്കളാകും. പൂള്‍ ബി യിലെ മറ്റൊരു മത്സരത്തില്‍  കര്‍ണാടക രാജസ്ഥാനുമായി മത്സരിക്കും. പൂള്‍ സിയില്‍ മഹാരാഷ്ട്ര ചണ്ഡീഗഢിനെയും പഞ്ചാബ് ഹോക്കി യൂണിറ്റ് ഓഫ് തമിഴ്‌നാടിനെയും നേരിടും.

പൂള്‍ ഡിയില്‍ ഹോക്കി ജാര്‍ഖണ്ഡിന് സി.ആര്‍.പി.എഫും(സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്) മധ്യപ്രദേശ് ഹോക്കി അക്കാദമിയ്ക്ക് ഹോക്കി ഛത്തിസ്ഗഢുമാണ് എതിരാളികള്‍.ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി ആറിന് നടക്കും.ഫെബ്രുവരി എട്ടിനാണ് ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍. ഫെബ്രുവരി 9ന് ഞായറാഴ്ച  ഉച്ചയ്ക്ക് രണ്ടിന് ലൂസേഴ്‌സ്  ഫൈനലും വൈകീട്ട് നാലിന് കിരീടപ്പോരാട്ടവും നടക്കും.

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

17 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago