ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്തെ അസ്ട്രോ ടർഫ് സ്‌റ്റേഡിയത്തിൽ ബുധനാഴ്ച്ച ഔദ്യോഗിക തുടക്കം. ചരിത്രത്തിലാദ്യമായി കേരളത്തിലെത്തുന്ന ചാമ്പ്യന്‍ഷിപ്പ് വൈകിട്ട് 4.30ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടി അമ്മ, കേരള ഹോക്കി ബ്രാന്‍ഡ് അംബാസിഡര്‍ സുരേഷ് ഗോപി എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ , സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 19 ദിവസം നീണ്ട് നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍വീസ് ടീമുകളും ഉള്‍പ്പെടെ 45 ടീമുകള്‍ പങ്കെടുക്കും.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും. ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷൻ മത്സരങ്ങള്‍ക്ക് ജനുവരി 23 വ്യാഴാഴ്ച മുതല്‍ തുടക്കമാകും.
ബി ഡിവിഷന്‍ മത്സരങ്ങള്‍ ഫെബ്രുവരി ഒന്ന് വരെ നീളും.ജനുവരി 30 മുതലാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 9നാണ് എ ഡിവിഷൻ കിരീടപ്പോരാട്ടം.ബി ഡിവിഷനില്‍ മത്സരിക്കുന്ന ചണ്ഡീഗഡില്‍ നിന്നുള്ള യൂകോ ബാങ്ക് വിമന്‍സ് ഹോക്കി അക്കാദമി ടീം , ബിഹാര്‍,ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മുംബൈ, ഗുജറാത്ത്, ബംഗാൾ ടീമുകള്‍ കൊല്ലത്തെത്തി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…