Categories: Sports

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ തകര്‍ത്താണ്  ഹരിയാന ജേതാക്കളായത്. ഹരിയാനയുടെ രണ്ടാം കിരീടമാണിത്. 2013ലായിരുന്നു ഹരിയാനയുടെ ആദ്യകിരീടധാരണം.സായിക്കെതിരെ ഹരിയാന മേധാവിത്വം തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സായി സ്‌ട്രൈക്കര്‍മാരായ സമിത മിന്‍സും ബേതാന്‍ ഡുങ്് ഡുങ്ങും നിറം മങ്ങിയ മത്സരത്തില്‍ പത്തൊന്‍പതാം മിനുട്ടില്‍ മനീഷ ഉഗ്രന്‍  ഫീല്‍ഡ് ഗോളിലൂടെ ഹരിയാനയെ മുന്നിലെത്തിച്ചു.

മൂന്ന് മിനുട്ടിനകം ഫീല്‍ഡ് ഗോളിലൂടെ തന്നെ അന്നു ഹരിയാനയുടെ ലീഡ് ഉയര്‍ത്തി. നാല്‍പത്തിയേഴാം മിനുട്ടില്‍ കാജലിന്റെ ഫീല്‍ഡ് ഗോളിലൂടെ ഹരിയാന വീണ്ടും മുന്നില്‍. അന്‍പതാം മിനുട്ടില്‍ ദീപികയിലൂടെ  ഹരിയാന നാലാം ഗോള്‍ നേടി.അവസാന മിനുട്ടുകളില്‍ ഉഷയും ദേവിക സെന്നും ഗോള്‍ നേടിയതോടെ ഹരിയാനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.പൂള്‍ ബിയില്‍ നേരത്തെ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ 3-3ന് സമനിലയിലായിരുന്നു ഫലം.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ ഹരിയാനയ്ക്ക് കിരീടനേട്ടം മധുരപ്രതികാരമാണ്.

അതേസമയം ലൂസേഴ്‌സ് ഫൈനലിലെ വാശിയേറിയ മത്സരത്തില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ച് മധ്യപ്രദേശ് ഹോക്കി അക്കാദമി മൂന്നാം സ്ഥാനം നേടി.രണ്ടാം ക്വാര്‍ട്ടര്‍ വരെ 1-0ന് മുന്നില്‍ നിന്ന മഹാരാഷ്ട്രയെ മൂന്നാം ക്വാര്‍ട്ടറില്‍  രണ്ട്  ഗോള്‍ സ്‌കോര്‍ ചെയ്താണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ഞെട്ടിച്ചത്. നാലാം ക്വാര്‍ട്ടറില്‍ സമനിലഗോള്‍ നേടാനുള്ള മഹാരാഷ്ട്രയുടെ ശ്രമങ്ങള്‍ വിജയം കണ്ടി്ല്ല. മധ്യപ്രദേശ് ഹോക്കി അക്കാദമിയ്ക്ക് വേണ്ടി മുപ്പത്തിയൊന്നാം മിനുട്ടില്‍ ജ്യോതിപാലും മുപ്പത്തിമൂന്നാം മിനുട്ടില്‍ സാധ്‌ന സെന്‍ഗാറും ഗോള്‍ നേടി. മഹാരാഷ്ട്രയുടെ ഗോള്‍ ഇരുപത്തിയഞ്ചാം മിനുട്ടില്‍ റുതുജ പിസാലിന്റെ വകയായിരുന്നു.കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിലും നാലാംസ്ഥാനത്തായിരുന്നു മഹാരാഷ്ട്ര.

ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ മഹാരാഷ്ട്രയുടെ റുതുജ ദാദാസോ പിസാലാണ്.8 ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ്  രണ്ടാം സ്ഥാനത്ത് എത്തിയത്. ടൂര്‍ണമെന്റില്‍ ആകെ പത്ത് ഗോളുകളാണ് റിതുജ ദാദാസോ പിസാല്‍ സ്‌കോര്‍ ചെയ്തത്. ടീം ഗോള്‍ സ്‌കോറിംഗില്‍ ഹരിയാനയാണ് ഒന്നാമതെത്തിയത്.19 ഫീല്‍ഡ് ഗോളുകളും 12 പെനാല്‍ട്ടികോര്‍ണര്‍ ഗോളുകളും മൂന്ന് പെനാല്‍ട്ടിസ്‌ട്രോക്ക് ഗോളുകളും ഉള്‍പ്പെടെ ആകെ 34 ഗോളുകളാണ് ടൂര്‍ണമെന്റില്‍ ഹരിയാന സ്‌കോര്‍ ചെയ്തത്.ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതാരവും പ്രതിരോധനിരതാരവും ഹരിയാനയുടെ മഹിമ ചൗധരിയാണ്.മികച്ച മുന്നേറ്റനിരതാരത്തിനുള്ള ബഹുമതി മഹാരാഷ്ട്രയുടെ റുതുജ പിസാലിന് ലഭിച്ചു.

മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ ഗരിബം ബിച്ചു ദേവിയാണ് മികച്ച ഗോള്‍കീപ്പര്‍. ജേതാക്കള്‍ക്കും റണ്ണേഴ്‌സിനും മൂന്നാം സ്ഥാനക്കാര്‍ക്കുമുള്ള ട്രോഫികള്‍ മേയര്‍ ഹണി ബെഞ്ചമിന്‍ സമ്മാനിച്ചു.ടീമംഗങ്ങള്‍ക്കുള്ള മെഡലുകള്‍ കേരള ഹോക്കി സെക്രട്ടറി ആര്‍ അയ്യപ്പന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. വിനോദ് ലാല്‍, ഹോക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രേണുക ലക്ഷ്മി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ രാമഭദ്രന്‍, തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സുധീര്‍,ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. കേരള ഹോക്കി പ്രസിഡന്റ് വി സുനില്‍കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ സി ടി സോജി നന്ദിയും പറഞ്ഞു.

Newsdesk

Recent Posts

ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…

1 day ago

ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം പിൻവലിച്ചു

ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…

1 day ago

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…

1 day ago

അയർലണ്ടിൽ ഊർജ്ജ നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ 11.9% വർധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…

2 days ago

ഡബ്ലിനിൽ റെയിൽ ഗതാഗത സർവീസുകൾ തടസ്സപ്പെടും

ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…

2 days ago

സ്വിറ്റ്‌സർലൻഡിൽ റെയിൽവേ സ്റ്റേഷനിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

  സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…

3 days ago