ക്രാന്തി നോർത്ത് ഡബ്ലിൻ യൂണിറ്റ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിഡ്രി ലിമറിക്കും ഐറിഷ് ബ്ലാസ്റ്റെഴ്സ് ഡബ്ലിനും ജേതാക്കളായി.അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പന്ത്രണ്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.30 വയസ് താഴെയുള്ളവർക്ക് മാസ്റ്റേഴ്സ് വിഭാഗത്തിലും 30 വയസ്സ് മുകളിൽ ഉള്ളവർക്ക് ലെജൻഡ് വിഭാഗത്തിലും ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആഷ്ബോൺ ജി എ ക്ലബ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടത്തിയത്.
മുപ്പതു വയസിനു താഴെ പ്രായമുള്ളവരുടെ മാസ്റ്റെഴ്സ് വിഭാഗത്തിൽ ലീമെറിക്കിൽ നിന്നുള്ള റിഡ്രി എഫ് സി ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡബ്ലിൻ സാൻട്രിയിൽ നിന്നുള്ള സ്പാർട്ടൻസ് എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് റിഡ്രി ലിമറിക്ക് കിരീടം ചൂടിയത്.നിശ്ചിത സമയത്തു ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ലെജൻഡ് വിഭാഗത്തിൽ റിഡ്രി എഫ് സിയുടെ ജസ്റ്റിൻ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി ഡബ്ലിൻ സാൻട്രിയിൽ നിന്നുള്ള സ്പാർട്ടൻസ് എഫ് സിയുടെ അലിസ്റ്റർ അനിതും തെരെഞ്ഞെടുക്കപ്പെട്ടു.
മുപ്പതു വയസിനു മുകളിൽ പ്രായമുള്ളവർക്കായുള്ള ലെജൻഡ് വിഭാഗത്തിൽ ഡബ്ലിനിൽ നിന്നുള്ള ഐറിഷ് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി.കലാശ പോരാട്ടത്തിൽ റിഡ്രി ലിമറിക്കിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് ഐറിഷ് ബ്ലാസ്റ്റേഴ്‌സ് കിരീടം ചൂടിയത്.
മികച്ച കളിക്കാരനുള്ള സമ്മാനം ഐറിഷ് ബ്ലാസ്റ്റേഴ്സിന്റെ ധനരാനിനെയും മികച്ച ഗോൾ കീപ്പറായി സ്പാർട്ടൻസ് എഫ് സി സൻട്രിയുടെ ഷീരോ ചുങ്കത്തിനെയും തിരഞ്ഞെടുത്തു.
ക്രാന്തി സെക്രെട്ടറി ഷിനിത്ത് എ കെ കിക്ക് ഓഫ് ചെയ്ത ടൂർണമെന്റിന്റെ സമ്മാനദാനം പ്രസിഡന്റ് മനോജ് ഡി മന്നത്തും ലോക കേരള സഭ മെമ്പർ അഭിലാഷ് തോമസും ക്രാന്തി അയർലൻഡ് കമ്മറ്റി അംഗങ്ങളായ ജീവൻ മാടപാട്ടും ജിഷ്ണു ഹരികുമാറും ജോൺ ചാക്കോയും അജയ് സി ഷാജിയും ചേർന്ന് നിർവഹിച്ചു. സെവൻസ് ഫുട്ബോൾ മേളയ്‌ക്കൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. ഡബ്ലിനിലും വാട്ടർഫോർഡും പ്രവർത്തിക്കുന്ന ഷീല പാലസ് ആണ് മനസും വയറും നിറച്ച ബിരിയാണിയും കപ്പയും ഇറച്ചിയും ബീഫും എല്ലാം ഉൾപ്പെട്ട രുചികരമായ ഭക്ഷണം ഫുഡ് കോർട്ടിൽ ഒരുക്കിയത്.ഇന്ഗ്രീഡിയന്റ്സ് ഫിംഗ്ലസ്, ഡെയ്ലി ഡിലൈറ്റ്, കാമീല തായ് ന്യൂ ബ്രിഡ്ജ്,സെൽക്റ്റ് ഏഷ്യ ന്യൂ ബ്രിഡ്ജ് ബുച്ചേർഴ്സ്, സ്‌പൈസ് ബസാർ കിൽക്കെനി തുടങ്ങിയവർ ടൂർണമെന്റ് സ്പോൺസർ ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…