gnn24x7

ക്രാന്തി ഫുട്‌ബോൾ ടൂർണമെന്റിൽ റിഡ്രി ലിമറിക്കും ഐറിഷ് ബ്ലാസ്റ്റെഴ്സ് ഡബ്ലിനും ജേതാക്കൾ

0
762
gnn24x7

ക്രാന്തി നോർത്ത് ഡബ്ലിൻ യൂണിറ്റ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിഡ്രി ലിമറിക്കും ഐറിഷ് ബ്ലാസ്റ്റെഴ്സ് ഡബ്ലിനും ജേതാക്കളായി.അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പന്ത്രണ്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.30 വയസ് താഴെയുള്ളവർക്ക് മാസ്റ്റേഴ്സ് വിഭാഗത്തിലും 30 വയസ്സ് മുകളിൽ ഉള്ളവർക്ക് ലെജൻഡ് വിഭാഗത്തിലും ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആഷ്ബോൺ ജി എ ക്ലബ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടത്തിയത്.

മുപ്പതു വയസിനു താഴെ പ്രായമുള്ളവരുടെ മാസ്റ്റെഴ്സ് വിഭാഗത്തിൽ ലീമെറിക്കിൽ നിന്നുള്ള റിഡ്രി എഫ് സി ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡബ്ലിൻ സാൻട്രിയിൽ നിന്നുള്ള സ്പാർട്ടൻസ് എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് റിഡ്രി ലിമറിക്ക് കിരീടം ചൂടിയത്.നിശ്ചിത സമയത്തു ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ലെജൻഡ് വിഭാഗത്തിൽ റിഡ്രി എഫ് സിയുടെ ജസ്റ്റിൻ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി ഡബ്ലിൻ സാൻട്രിയിൽ നിന്നുള്ള സ്പാർട്ടൻസ് എഫ് സിയുടെ അലിസ്റ്റർ അനിതും തെരെഞ്ഞെടുക്കപ്പെട്ടു.

മുപ്പതു വയസിനു മുകളിൽ പ്രായമുള്ളവർക്കായുള്ള ലെജൻഡ് വിഭാഗത്തിൽ ഡബ്ലിനിൽ നിന്നുള്ള ഐറിഷ് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി.കലാശ പോരാട്ടത്തിൽ റിഡ്രി ലിമറിക്കിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് ഐറിഷ് ബ്ലാസ്റ്റേഴ്‌സ് കിരീടം ചൂടിയത്.

മികച്ച കളിക്കാരനുള്ള സമ്മാനം ഐറിഷ് ബ്ലാസ്റ്റേഴ്സിന്റെ ധനരാനിനെയും മികച്ച ഗോൾ കീപ്പറായി സ്പാർട്ടൻസ് എഫ് സി സൻട്രിയുടെ ഷീരോ ചുങ്കത്തിനെയും തിരഞ്ഞെടുത്തു.

ക്രാന്തി സെക്രെട്ടറി ഷിനിത്ത് എ കെ കിക്ക്‌ ഓഫ് ചെയ്ത ടൂർണമെന്റിന്റെ സമ്മാനദാനം പ്രസിഡന്റ് മനോജ്‌ ഡി മന്നത്തും ലോക കേരള സഭ മെമ്പർ അഭിലാഷ് തോമസും ക്രാന്തി അയർലൻഡ് കമ്മറ്റി അംഗങ്ങളായ ജീവൻ മാടപാട്ടും ജിഷ്ണു ഹരികുമാറും ജോൺ ചാക്കോയും അജയ് സി ഷാജിയും ചേർന്ന് നിർവഹിച്ചു. സെവൻസ് ഫുട്ബോൾ മേളയ്‌ക്കൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. ഡബ്ലിനിലും വാട്ടർഫോർഡും പ്രവർത്തിക്കുന്ന ഷീല പാലസ് ആണ് മനസും വയറും നിറച്ച ബിരിയാണിയും കപ്പയും ഇറച്ചിയും ബീഫും എല്ലാം ഉൾപ്പെട്ട രുചികരമായ ഭക്ഷണം ഫുഡ് കോർട്ടിൽ ഒരുക്കിയത്.ഇന്ഗ്രീഡിയന്റ്സ് ഫിംഗ്ലസ്, ഡെയ്ലി ഡിലൈറ്റ്, കാമീല തായ് ന്യൂ ബ്രിഡ്ജ്,സെൽക്റ്റ് ഏഷ്യ ന്യൂ ബ്രിഡ്ജ് ബുച്ചേർഴ്സ്, സ്‌പൈസ് ബസാർ കിൽക്കെനി തുടങ്ങിയവർ ടൂർണമെന്റ് സ്പോൺസർ ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here