ലണ്ടൻ: ഇതിഹാസ താരം യുഎസിന്റെ സെറീന വില്യംസ് വിംബിൾഡനിൽനിന്ന് പരുക്കേറ്റ് പുറത്തായി. ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് പരിക്കേറ്റത്. 24–ാം ഗ്രാൻസ്‍ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോർഡിനൊപ്പം എത്താനുള്ള ശ്രമമാണ് പരുക്കേറ്റതോടെ പാളിയത്. വിംബിൾഡനിൽ ഏഴു തവണ കിരീടം ചൂടിയിട്ടുള്ള സെറീന, ഇത്തവണ ആറാം സീഡായാണ് ലണ്ടനിൽ മത്സരിക്കാനെത്തിയത്.
ബെലാറസിന്റെ സീഡില്ലാ താരം അലക്സാന്ദ്ര സാസ്‌നോവിച്ചിനെതിരെ ലീഡ് ചെയ്യുമ്പോഴാണ് താരത്തിന് പരുക്കേറ്റത്. കോർട്ടിൽ തെന്നിവീണ സെറീന ഉടൻതന്നെ വൈദ്യസഹായം തേടിയിരുന്നു. നീണ്ട ചികിത്സയ്ക്കുശേഷം സെറീന കളത്തിലേക്കു തിരിച്ചെത്തിയെങ്കിലും പരുക്കിന്റെ ലക്ഷണങ്ങൾ മുഖത്തും കളിയിലും പ്രകടമായിരുന്നു. കളി തുടരാനാകാതെ പുൽമൈതാനത്ത് കണ്ണീരോടെ മുട്ടുകുത്തിയിരുന്ന സെറീന, പരസഹായത്തോടെയാണ് കളംവിട്ടത്.
ഏറ്റവുമൊടുവിൽ വിംബിൾഡനിൽ കളിച്ച നാലു തവണയും ഫൈനലിലെത്തിയ താരമാണ് സെറീന. 2017ൽ ഓസ്ട്രേലിയൻ ഓപ്പണിലാണ് സെറീന ഏറ്റവും അവസാനമായി ഗ്രാൻസ്‍ലാം കിരീടം ചൂടിയത്.
റോജർ ഫെഡററുടെ ആദ്യ റൗണ്ട് എതിരാളിയായിരുന്ന അഡ്രിയാൻ മന്നാരീനോയ്ക്ക് പിന്നാലെ സെറീനയ്ക്കും കളത്തിൽ തെന്നിവീണ് പരുക്കേറ്റതോടെ, മത്സരം നടക്കുന്ന പുൽമൈതാനത്തിന്റെ കാര്യത്തിലും സംശയങ്ങളുയർന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…