മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ മുൻനിര താരങ്ങൾ മുന്നോട്ട്. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ റാഫേൽ നദാൽ, മുൻ ചാന്പ്യൻ സ്റ്റാൻ വാവ്റിങ്ക, നാലാം സീഡ് ഡാനിൽ മെദ്വദേവ്, അഞ്ചാം സീഡ് ഡൊമിനിക് തീം തുടങ്ങിയവർ രണ്ടാം റൗണ്ടിൽ കടന്നു.
എന്നാൽ വനിതാ വിഭാഗത്തിൽ കിരീട പ്രതീക്ഷയുമായെത്തിയ മുൻ ചാന്പ്യൻ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആദ്യ കടന്പ കടക്കാനായില്ല. ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനോടു നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.
രണ്ടാം സീഡ് കരോളിനാ പ്ലീഷ്ക്കോവ, നാലാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലേന സ്വിറ്റോലിന, ആറാം സീഡ് ബെലിൻഡ ബെൻസിച്ച് തുടങ്ങിയ മുൻനിര താരങ്ങളെല്ലാം വിജയം കണ്ടു.
മുൻ ലോക ഒന്നാം നന്പർ ഗാർബിൻ മുഗുരസയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 12-ാം സീഡ് ജൊഹാന്ന കോണ്ടയെ ടുണീഷ്യൻ താരം ഓണ്‍സ് ജോബർ തോൽപ്പിച്ചതു മാത്രമാണ് വനിതാ വിഭാഗത്തിൽ രണ്ടാം ദിനം നടന്ന ഏക അട്ടിമറി.
ഗെയ്ൽ മോണ്‍ഫിൽസ്, ഓസ്ട്രേലിലയുടെ നിക്ക് കിർഗിയോസ്, മുൻ ഫൈനലിസ്റ്റ് മാരിൻ സിലിച്ച്, അഡിയാഗോ ഷ്വാർട്സ്മാൻ, കാരൻ കാച്ചനോവ്, ഡേവിഡ് ഗോഫിൻ തുടങ്ങിയവരും ആദ്യ റൗണ്ടിൽ വിജയം കണ്ടു.
സിംഗിൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പ്രജ്നേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി. ജാപ്പനീസ് താരം ടാറ്റ്സുമാ ഇറ്റോയാണ് ഇന്ത്യൻ താരത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…