gnn24x7

ആ​ദ്യ റൗ​ണ്ടി​ൽ കാ​ലി​ട​റി ഷ​റ​പ്പോ​വ​യും കോ​ണ്ട​യും; ന​ദാ​ൽ, വാ​വ്റി​ങ്ക മു​ന്നോ​ട്ട്

0
320
gnn24x7

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ മു​ന്നോ​ട്ട്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ റാ​ഫേ​ൽ ന​ദാ​ൽ, മു​ൻ ചാ​ന്പ്യ​ൻ സ്റ്റാ​ൻ വാ​വ്റി​ങ്ക, നാ​ലാം സീ​ഡ് ഡാ​നി​ൽ മെ​ദ്വ​ദേ​വ്, അ​ഞ്ചാം സീ​ഡ് ഡൊ​മി​നി​ക് തീം ​തു​ട​ങ്ങി​യ​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

എ​ന്നാ​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി​യ മു​ൻ ചാ​ന്പ്യ​ൻ റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് ആ​ദ്യ ക​ട​ന്പ ക​ട​ക്കാ​നാ​യി​ല്ല. ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണാ വെ​ക്കി​ക്കി​നോ​ടു നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് റ​ഷ്യ​ൻ താ​രം പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്.

ര​ണ്ടാം സീ​ഡ് ക​രോ​ളി​നാ പ്ലീ​ഷ്ക്കോ​വ, നാ​ലാം സീ​ഡ് സി​മോ​ണ ഹാ​ലെ​പ്, അ​ഞ്ചാം സീ​ഡ് എ​ലേ​ന സ്വി​റ്റോ​ലി​ന, ആ​റാം സീ​ഡ് ബെ​ലി​ൻ​ഡ ബെ​ൻ​സി​ച്ച് തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം വി​ജ​യം ക​ണ്ടു.

മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ ഗാ​ർ​ബി​ൻ മു​ഗു​ര​സ​യും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. 12-ാം സീ​ഡ് ജൊ​ഹാ​ന്ന കോ​ണ്ട​യെ ടു​ണീ​ഷ്യ​ൻ താ​രം ഓ​ണ്‍​സ് ജോ​ബ​ർ തോ​ൽ​പ്പി​ച്ച​തു മാ​ത്ര​മാ​ണ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം ദി​നം ന​ട​ന്ന ഏ​ക അ​ട്ടി​മ​റി.

ഗെ​യ്ൽ മോ​ണ്‍​ഫി​ൽ​സ്, ഓ​സ്ട്രേ​ലി​ല​യു​ടെ നി​ക്ക് കി​ർ​ഗി​യോ​സ്, മു​ൻ ഫൈ​ന​ലി​സ്റ്റ് മാ​രി​ൻ സി​ലി​ച്ച്, അ​ഡി​യാ​ഗോ ഷ്വാ​ർ​ട്സ്മാ​ൻ, കാ​ര​ൻ കാ​ച്ച​നോ​വ്, ഡേ​വി​ഡ് ഗോ​ഫി​ൻ തു​ട​ങ്ങി​യ​വ​രും ആ​ദ്യ റൗ​ണ്ടി​ൽ വി​ജ​യം ക​ണ്ടു.

സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്ന പ്ര​ജ്നേ​ഷ് ഗു​ണേ​ശ്വ​ര​ൻ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജാ​പ്പ​നീ​സ് താ​രം ടാ​റ്റ്സു​മാ ഇ​റ്റോ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ത​ല്ലി​ക്കെ​ടു​ത്തി​യ​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here