Sports

ഒളിമ്പിക്‌ വില്ലേജില്‍ ആദ്യ കോവിഡ് കേസ് സ്ഥിതീകരിച്ചു

ടോക്യോ: ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതെന്ന് ടോക്യോ ഒളിമ്പിക് സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി.
ഈ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഒഫീഷ്യല്‍ ആരാണെന്നും ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്‌സിനായി അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുക. 2020-ല്‍ തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു.

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിജിൻ എന്ന…

10 mins ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

2 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

3 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

3 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

5 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

23 hours ago