സമ്പര്‍ക്കം പുലര്‍ത്താതെ എങ്ങനെ ഡെലിവറി ബോയില്‍ നിന്നും സാധനങ്ങള്‍ കൈപ്പറ്റാം? കൊറോണ വൈറസ് മഹാമാരി വന്നപ്പോള്‍ ഉറപ്പായും എല്ലാവരും ഇതേപ്പറ്റി ചിന്തിച്ചിട്ടുണ്ടാകും…
മഹാമാരിയുടെ ഈ സാഹചര്യത്തിൽ സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ് എല്ലാ അർത്ഥത്തിലും ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. എല്ലാ മേഖലകളിലും അതിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ചു വരികയാണ്. പൂർണമായും വീട്ടിൽ തന്നെ തുടരാം എന്ന് കരുതിയാലും നമ്മൾക്ക് ആവശ്യമുള്ള സാധനങ്ങൾ മറ്റാരെങ്കിലും കൊണ്ടുവന്നു തരേണ്ടി വരില്ലേ?
അതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോർഡ് കമ്പനിയും എജിലിറ്റി റോബോട്ടിക്സും. വീട്ടില്‍ സാധനങ്ങള്‍ കൊണ്ടെത്തിക്കുന്നത് ഒരു റോബോട്ടായാല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയാണ് ഇവിടെ വരെ എത്തി നില്‍ക്കുന്നത്. പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തില്‍ Digit എന്ന ഓമനപേരിൽ റോബോട്ടിനെ തയറാക്കുകയും ചെയ്തു. രണ്ട് കാലുകളിൽ നടക്കൻ സാധിക്കുന്ന റോബോട്ടുകളെയാണ് ഇവര്‍ സാധനങ്ങൾ ഡെലിവറി ചെയ്യാനായി വികസിപ്പിച്ചത്.
നിങ്ങളുടെ വീടിനു മുൻപിൽ സാധനങ്ങളുമായി നിൽക്കുന്ന തലയില്ലാത്ത റോബോട്ടാകും ഭാവിയുടെ ഹോം ഡെലിവറി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോണോമസ് കാറുകളില്‍ സ്വയം കാലുകള്‍ മടക്കിയിരിക്കാന്‍ ഇവയ്ക്ക് സാധിക്കും.
‘മനുഷ്യരുടെ ഇടയിൽ റോബോട്ടുകൾക്ക് ഒരു സ്ഥാനം ഉണ്ടാക്കുക എന്നതാണ് ആണ് ഡിജിറ്റ് എന്ന ഈ റോബോട്ടിനെ കൊണ്ട് ലക്ഷ്യമിടുന്നത്. ആളുകളോടൊപ്പം പോകാനും, അവരോടൊപ്പം ജോലിചെയ്യാനും മറ്റും ഇതിനെ കൊണ്ട് സാധിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സാധനങ്ങൾ ഡെലിവറി ചെയ്യുകയെന്നത്. കാറില്‍ നിങ്ങളുടെ വീടിനടുത്ത് വരെ എത്തുക എന്നത് നിലവില്‍ റോബോട്ടിന് സാധ്യമായ കാര്യമാണ്. എന്നാല്‍, കൃത്യമായി നിങ്ങളുടെ വീടുകള്‍ കണ്ടെത്തി സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുക എന്നത് ദുഷ്കരമാണ്.” – എജിലിറ്റി റോബോട്ടിക്സ് CTO ജോനാതന്‍ ഹസ്റ്റ് പറയുന്നു.
ഏകദേശം 40lbs (18.1 kg) ഭാരം ചുമക്കാന്‍ ഇതിനാകും. പടികള്‍ കയറിയിറങ്ങാനും അപ്രതീക്ഷിതമായുണ്ടാകുന്ന തടസ്സങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഇതിനു കഴിയും. ചുറ്റുമുള്ളതെല്ലാം കാണാൻ കഴിയുന്ന ക്യാമറകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സെൻസറിംഗ് ടെക്നോളജിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…