Categories: Technology

ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍ ഫോണുകളുമായി സാംസംഗ്; സാംസംഗ് ഗ്യാലക്‌സി S20, S20+, S20 അള്‍ട്രാ

ഒടുവില്‍ ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍ ഫോണുകളുമായി സാംസംഗ്. സാംസംഗ് ഗ്യാലക്‌സി S20, ഗ്യാലക്‌സി S20+, ഗ്യാലക്‌സി S20 അള്‍ട്രാ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. 120 ഹെര്‍ട്‌സ് അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഇവയെ സവിശേഷമാക്കുന്നത്. ഈ മൂന്ന് ഫോണുകള്‍ക്കൊപ്പം 11 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുന്ന ഗ്യാലക്‌സി ബഡ്‌സ്+ എന്ന വയര്‍ലസ് ഇയര്‍ബഡ്‌സും കമ്പനി പുറത്തിറക്കി.

5ജി കണക്റ്റിവിറ്റി, 8കെ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട്, ശേഷി കൂടിയ ബാറ്ററികള്‍, വീതികുറഞ്ഞ ഫ്രെയിം… തുടങ്ങിയ പ്രത്യേകതകള്‍ മൂന്ന് ഫോണിനുമുണ്ട്. ഹൈബ്രിഡ് ഒപ്റ്റിക്കല്‍ സൂം സംവിധാനമാണ് ഇവയ്ക്കുള്ളത്. മൂന്ന് മോഡലുകള്‍ക്കും എട്ട് ജിബിയില്‍ കുറയാത്ത റാം ഉണ്ട്. IP68 ഡസ്റ്റ് & വാട്ടര്‍ പ്രൊട്ടക്ഷന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് റെക്കഗ്നീഷന്‍, റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവ എല്ലാ മോഡലുകള്‍ക്കുമുണ്ട്.

എസ്20 അള്‍ട്രയ്ക്ക് 108 മെഗാപിക്‌സല്‍ പിന്‍കാമറയാണുള്ളത്. സെല്‍ഫി കാമറ 40 മെഗാപിക്‌സലാണ്. 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന മോഡലാണിത്.

ബഡ്‌സ്+ വയര്‍ലസ് ഇയര്‍ഫോണിന് 11 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണുള്ളത്. കേസ് ഉപയോഗിച്ചാല്‍ 11 മണിക്കൂര്‍ കൂടി ലഭിക്കും. ഇയര്‍ഫോണുകള്‍ക്ക് മാത്രമായി ഗ്യാലക്‌സി ബഡ്‌സ് എന്ന ആപ്പ് ഉണ്ട്.

മാര്‍ച്ച് ആറ് മുതല്‍ ആഗോളതലത്തില്‍ ഗ്യാലക്‌സി എസ്20 സീരീസ് വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ഏകദേശവില 71,300 രൂപ മുതല്‍ 1,14,100 രൂപ വരെയാണ്. ഇന്ത്യയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കും.

Newsdesk

Share
Published by
Newsdesk

Recent Posts

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

53 mins ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

56 mins ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

59 mins ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

1 hour ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

1 hour ago

മരിച്ചെന്ന് കരുതിയ മകൻ 42 വർഷങ്ങൾക്ക് ശേഷം അമ്മയുടെ അരികിലെത്തി; ഒരു അപൂർവ്വ പുനസ്സമാഗമം

വിർജീനിയ  ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…

2 hours ago