ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു. അങ്ങിനെ വിഗ്യാന്‍ഭവനില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയമായി തീര്‍ന്നു.
എന്നാല്‍ വിവാദപരമായ കാര്‍ഷിക നയങ്ങള്‍ ഒരു വര്‍ഷക്കാലത്തേക്ക് മരവിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും കര്‍ഷകര്‍ അതിന് തയ്യാറായിരുന്നില്ല. അവര്‍ ഈ നയങ്ങള്‍ പൂര്‍ണ്ണമായും എടുത്തു മാറ്റണമെന്നതില്‍ തന്നെ ഉറച്ചു നിന്നു. മൂന്നു നിയമങ്ങളും പിനവലിക്കാതെ ഒരു ഇഞ്ചുപോലും തങ്ങള്‍ ഇതില്‍ നിന്നും പിന്മാറില്ലെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ സമരം നടത്തുമെന്നും അതില്‍ ഒരു മാറ്റമില്ലെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും നിയമങ്ങള്‍ പിന്‍വലിക്കാത്ത ഒരു ഒത്തുതീര്‍പ്പിന്നും തങ്ങളില്ലെന്നും അവര്‍ കണിശമായി പ്രഖ്യാപിച്ചു.
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…