gnn24x7

പതിനൊന്നാം ചര്‍ച്ചയും പരാജയം :കര്‍ഷകര്‍ സമരം തുടരും

0
164
gnn24x7

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു. അങ്ങിനെ വിഗ്യാന്‍ഭവനില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയമായി തീര്‍ന്നു.

എന്നാല്‍ വിവാദപരമായ കാര്‍ഷിക നയങ്ങള്‍ ഒരു വര്‍ഷക്കാലത്തേക്ക് മരവിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും കര്‍ഷകര്‍ അതിന് തയ്യാറായിരുന്നില്ല. അവര്‍ ഈ നയങ്ങള്‍ പൂര്‍ണ്ണമായും എടുത്തു മാറ്റണമെന്നതില്‍ തന്നെ ഉറച്ചു നിന്നു. മൂന്നു നിയമങ്ങളും പിനവലിക്കാതെ ഒരു ഇഞ്ചുപോലും തങ്ങള്‍ ഇതില്‍ നിന്നും പിന്മാറില്ലെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ സമരം നടത്തുമെന്നും അതില്‍ ഒരു മാറ്റമില്ലെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും നിയമങ്ങള്‍ പിന്‍വലിക്കാത്ത ഒരു ഒത്തുതീര്‍പ്പിന്നും തങ്ങളില്ലെന്നും അവര്‍ കണിശമായി പ്രഖ്യാപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here