gnn24x7

ദുബായില്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുംപുതിയ ചുവപ്പ് ട്രാക്

0
214
gnn24x7

ദുബായ്: ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായ ദുബായില്‍, ഇപ്പോഴിതാ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേകം ചുവപ്പ് ട്രാക്ക് റെഡിയായി. ഇനിമുതല്‍ ബസ്സുകളും ടാക്‌സികളും ഈ ട്രാക്കിലൂടെ മാത്രമായിരിക്കും യാത്ര ചെയ്യേണ്ടത്. നിയമം ലംഘിച്ചാല്‍ 600 ദിര്‍ഹമാണ് പിഴ ഈടാക്കുകയെന്ന് റോഡു സുരക്ഷാ വിഭാഗം അറിയിച്ചു.

ട്രാക്കില്‍ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങളോടും 600 ദിര്‍ഹം പിഴ ഈടാക്കും. അതേസമയം സിവില്‍ ഡിഫന്‍സ് വാഹങ്ങളും ആംബുലന്‍സിനും ഈ പാത ഉപയോഗിക്കാം. യാത്രക്കാര്‍ക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി പെട്ടെന്ന് ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്.

ദുബായിലെ എല്ലാ പ്രധാന പാതകളിലെല്ലാം ഈ ചുവപ്പു ട്രാക്ക് സംവിധാനം നടപ്പിലാക്കുമെന്നാണ് അറിയിച്ചത്. ഇതുമൂലം ഏറ്റവും ചുരുങ്ങിയത് 24 ശതമാനത്തോളം സമയം ലഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നടപ്പാതകള്‍, ശീതീകരിച്ച ബസ്‌സ്റ്റോപ്പുകള്‍ എന്നിവയെല്ലാം ഈ ട്രാക്കില്‍ ഉണ്ടാവും. പാര്‍ക്കിങ് സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here