Top News

യുപിയിലെ പ്രതാപ്ഗഡിൽ റോഡപകടത്തിൽ 6 കുട്ടികളടക്കം 14 പേർ മരിച്ചു

ലഖ്‌നൗ: യുപിയിൽ വ്യാഴാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കൂട്ടിയിടിച്ച് ഒരു വിവാഹ പാർട്ടിയിലെ ആറ് കുട്ടികളടക്കം പതിനാല് പേർ മരിക്കുകയും കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയിലെ മണിക്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രയാഗ്രാജ്-ലഖ്‌നൗ ഹൈവേയിലെ ഒരു സ്ഥലത്താണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു.

റോഡപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം പ്രകടിപ്പിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പതിനാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.

ഇവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ അർദ്ധരാത്രിയോടെ മടങ്ങുമ്പോഴാണ് അപാകം സംഭവിച്ചത്.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

7 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

8 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

15 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

1 day ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

1 day ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

1 day ago