Top News

എട്ടിടത്ത് റോഡ് ഉപരോധിച്ച് വിഴിഞ്ഞം സമരക്കാർ; വിമാനയാത്ര മുടങ്ങി 55 പേർ

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്കഅടക്കമുള്ള എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതോടെ 55 യാത്രക്കാർക്ക് വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതരുടെ പ്രാഥമിക കണക്ക്. വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡിൽ ഉപരോധ സമരം നടക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങൾ പാലിക്കാതിരുന്നതോടെ യാത്ര

ക്കാർ വലഞ്ഞു.

ആഭ്യന്തര യാത്രക്കാരാണു യാത്ര മുടങ്ങിയവരുടെ പട്ടികയിൽ കൂടുതലും. യാത്ര റദ്ദാക്കേണ്ടി വന്നതോടെ വീണ്ടും വലിയ തുക മുടക്കി ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് ഇവർ. ദീപാവലി അടുത്തതിനാൽ ടിക്കറ്റുകൾക്കെല്ലാം ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെ പ്രതിഷേധം നീണ്ടു.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയില്ല. ഇതര ജില്ലകളിൽനിന്ന് എത്തിയവർ മറുവഴികണ്ടെത്താനാകാതെ കുടുങ്ങി.ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തിൽഎത്തിയപ്പോഴേക്കും വിമാനങ്ങൾ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർഎന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്ന40 പേർക്കും, വിസ്താര എയർലൈൻസിൽ പോകേണ്ട 11 പേർക്കും മസ്ക്കറ്റിലേക്കു എയർ ഇന്ത്യ എക്സ്പ്രസിൽ പോകേണ്ടിയിരുന്ന 3 പേർക്കും ശ്രീലങ്കയിലേക്കു പോകേണ്ടിയിരുന്ന ഒരാൾക്കുമാണുയാത്ര മുടങ്ങിയത്.

ദീപാവലിയായതിനാൽ ആഭ്യന്തര യാത്രകൾക്ക് ഉയർന്ന നിരക്കാണ്. യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റിന്റെ പണം വിമാനക്കമ്പനികൾ മടക്കി നൽകില്ല. വീണ്ടും ഉയർന്ന നിരക്കു നൽകി യാത്ര ചെയ്യേണ്ടിവരും. വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൊലീസ് സുഗമമാക്കിയിരുന്നെങ്കിൽ ദുരവസ്ഥ വരില്ലായിരുന്നെന്നാണു വിമർശനം. 19ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്കു സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

5 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

17 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago