കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഈ ആരോപണം തെളിയിക്കാൻ കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിതയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.
2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്നാണ് നടി മൊഴി. എന്നാൽ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോ യോഗ്യമാവുമെന്നാണ് കോടതിയുടെ ചോദ്യം.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…