Top News

മരണപ്പെട്ടത് മറ്റൊരു ഷെഫ് നൗഷാദ്; വ്യാജവാർത്തയെന്ന് സ്ഥിതീകരിച്ച് ബന്ധുക്കൾ

പത്തനംതിട്ട∙ പാചക വിദഗ്ധനും സിനിമ നിർമാതാവുമായ ഷെഫ് നൗഷൗദ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്നു ബന്ധുക്കളും സുഹൃത്തുക്കളും. നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. കണ്ണൂരിലെ മറ്റൊരു ഷെഫ് നൗഷാദാണു മരിച്ചതെന്നും അതാണു ഷെഫ് നൗഷാദ് മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്നു മരണമടഞ്ഞത്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. നാലാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.‌ കൂടാതെ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവുകൂടിയാണ് അദ്ദേഹം.

Sub Editor

Recent Posts

CAO റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു; ആദ്യഘട്ടത്തിൽ 6,792 അപേക്ഷകർക്ക് 8,980 ഓഫറുകൾ

അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…

10 hours ago

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…

10 hours ago

വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമം; ഭൂവുടമ €6,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…

12 hours ago

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

1 day ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

1 day ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

1 day ago