കൊച്ചി: ബാർ കോഴ വിവാദത്തിൽ ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. വിവാദ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. മെയ് 23 ന് കൊച്ചി റിനൈസൻസ് ഹോട്ടലിൽ ചേർന്ന കേരള ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ഓഡിയോ പുറത്ത് വന്നത്.
ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ഇടുക്കിയിലെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിൽ ഓരോരുത്തരും രണ്ടര ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. സന്ദേശം വിവാദമായോതെട സർക്കാർ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം നടന്ന ഹോട്ടലിൽ അന്വേഷണ സംഘമെത്തിയത്. യോഗത്തിന്റെ മിനുടസ് അടക്കം സംഘം പരിശോധിച്ചു.
മെയ് 23 ന് യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. സന്ദേശം വിവാദമാകുകയും സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തതോടെ സംഘടന പ്രസിഡന്റ് ശബ്ദ സന്ദേശത്തെ തെറ്റിദ്ധരിച്ചെന്ന് തിരുത്തി രംഗത്ത് വന്നിരുന്നു. ഓഫീസ് കെട്ടിട നിർമ്മാണത്തിനാണ് പണം ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. വിവാദ ഓഡിയോ പുറത്ത് വിട്ട അനിമോന്നും ആരോപണം തിരുത്തിയിരുന്നു. അതേസമയം ക്രൈംബ്രഞ്ച് അന്വഷണം തെളിവ് നശിപ്പിക്കാനാണെന്നും ജുഡീഷയ്ൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…