ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. നാളെയാണ് പൊതുബജറ്റ്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികൾക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റ്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വെ ഇന്ന് ലോക്സഭയുടെ മേശപ്പുറത്തുവെക്കും.
റിയൽ എസ്‍റ്റേറ്റ്, വ്യവസായിക-നിര്‍മ്മാണ മേഖലകളിൽ തുടരുന്ന മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങി ധനമന്ത്രി നിര്‍മ്മ സീതാരാമന് മുന്നിലെ വെല്ലുവിളികൾ ഏറെയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ 102 ലക്ഷംകോടി രൂപയുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികൾ വെട്ടിക്കുറയ്‍ക്കുകയും ചെയ്‍തു. എന്നിട്ടും മാന്ദ്യം മറികടക്കാനായില്ല.
2024 ഓടോ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശേഷിയിലേക്ക് രാജ്യത്തെ എത്തിക്കുക എന്നത് സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച അഞ്ച് ശതമാനത്തിന് താഴേക്ക് പോകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ധനകമ്മിറ്റി 3.3 ശതമാനത്തിലേക്ക് എത്തിക്കാനും സാധിച്ചേക്കില്ല. വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിലേക്കെങ്കിലും എത്തിക്കാതെ 5 ട്രില്ല്യണ്‍ സ്വപ്നവും യാഥാർത്ഥ്യമാകില്ല.
വെല്ലുവിളികളെ അതിജീവിക്കാൻ ബജറ്റിൽ ധനമന്ത്രി എന്തൊക്കെ പദ്ധതികൾ ഉൾപ്പെടുത്തും എന്നത് പ്രധാനമാണ്. റവന്യു വരുമാനത്തിലെ ഇടിവ് സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കിവെക്കുന്നതിനെയും ബാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താനുള്ള
പദ്ധതികളും പ്രതീക്ഷിക്കാം.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…