Categories: Top News

പൗരത്വ ഭേദഗതി നിയമം പ്രതിഷേധം; എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ വിദേശ രാജ്യങ്ങളുടെ സമീപനത്തിലും പ്രതികരിക്കുകയാണ്.

ഇന്ത്യയിലെ  അരക്ഷിതാവസ്ഥ മൂലം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ലോക്‌സഭയെ അറിയിച്ചു.  എം പി ആന്റോ ആന്റണിയ്ക്കു മറുപടിയായാണ്  ടൂറിസം മന്ത്രി ഇക്കാര്യം  അറിയിച്ചത്.

ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്കായി യാത്രാ നിയന്ത്രണവും മാര്‍ഗനിര്‍ദേശവും ഏര്‍പ്പെടുത്തിയത്. അതേസമയം, പൗരത്വ പ്രതിഷേധങ്ങള്‍ വിനോദസഞ്ചാരമേഖലയില്‍ എത്രമാത്രം ആഘാതമുണ്ടാക്കിയെന്നു വിലയിരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഐക്യരാഷ്ട്രസഭയും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലവും ചേര്‍ന്നു തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2018-ല്‍ 10.56 ദശലക്ഷവും 2019-ല്‍ 10.89 ദശലക്ഷവും വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തി. എന്നാൽ, വിനോദ സഞ്ചാരമേഖലയിലെ മൊത്തം വരുമാനത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ കണക്കുകളില്ല.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

14 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago