Top News

‘കെപിസിസിയിൽ ഇഷ്ടക്കാരെ കുത്തിനിറച്ചു, കൂടിയാലോചനയില്ല’; കെ.സുധാകരനും വി.ഡി. സതീശനുനെതിരെ എ, ഐ ഗ്രൂപ്പുകൾ

കെ.സുധാകരനും വി.ഡി സതീശനുമെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ്നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെ കൂടുതൽ പേർ പ്രതികരിക്കുകയാണ്.

വർക്കിങ് പ്രസിഡന്റായ താൻ, സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ തീരുമാനം അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെ സുധാകരനും വി ഡി സതീശനുമേതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും സുരേഷ് പറഞ്ഞു. എഐസിസി അംഗങ്ങളെയും പിസിസി പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേപടി അംഗീകരിച്ച കാലം കോൺഗ്രസിൽ കഴിഞ്ഞെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനും ഉള്ളത്. പ്ലീനറി സമ്മേളനം കഴിഞ്ഞു മടങ്ങിയാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പോര് നടക്കുമെന്നാണ് സൂചന. എ,ഐ ഗ്രൂപ്പുകളുടെ ഒന്നിച്ചുള്ള ആക്രമണത്തെ ചെറുക്കൽ സതീശൻ സുധാകരൻ ടീമിന് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Newsdesk

Recent Posts

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

24 mins ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

26 mins ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

30 mins ago

ഡബ്ലിൻ മെറിയോൺ റെയിൽവേ ഗേറ്റിൽ രാജ്യത്തെ ആദ്യ റെഡ് ലൈറ്റ് ക്യാമറ

റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…

2 hours ago

ഈ തനിനിറം ഫെബ്രുവരി 13ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…

6 hours ago

110 കടന്ന് യൂറോ

യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…

8 hours ago