Top News

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ പ്രകടമായ തെളിവായി ഇതിനെ കണക്കാക്കാം. ഇന്ന് മാത്രം മരണസംഖ്യ 22. എന്നാല്‍ 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 741 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. എന്നത്തേയും പോലെ ഇത്തവണ 98 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിന്റെ കോവിഡ് ബാധിതരുടെ കണക്കുകള്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിലയിരുത്തി. ഇന്ന് മാത്രം രോഗികള്‍ ഉയര്‍ന്നത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയതുകൊണ്ടാവും എന്നും നിഗമനത്തില്‍ എത്താവുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഇനിയും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ ഇതിലേറെ രോഗികളെ കണ്ടെത്താനായക്കുമെന്ന് ചില ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.

കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ കണക്കുകള്‍.

Newsdesk

Recent Posts

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

24 seconds ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago