തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ പ്രകടമായ തെളിവായി ഇതിനെ കണക്കാക്കാം. ഇന്ന് മാത്രം മരണസംഖ്യ 22. എന്നാല്‍ 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 741 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. എന്നത്തേയും പോലെ ഇത്തവണ 98 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിന്റെ കോവിഡ് ബാധിതരുടെ കണക്കുകള്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിലയിരുത്തി. ഇന്ന് മാത്രം രോഗികള്‍ ഉയര്‍ന്നത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയതുകൊണ്ടാവും എന്നും നിഗമനത്തില്‍ എത്താവുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഇനിയും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ ഇതിലേറെ രോഗികളെ കണ്ടെത്താനായക്കുമെന്ന് ചില ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.
കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ കണക്കുകള്‍.
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…