Top News

കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്;വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം പോയില്ല

തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക നിയമനങ്ങളിൽ പാർട്ടിപ്പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. കത്ത് വ്യാജമാണോ സത്യമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഒറിജിനൽ കത്ത് കണ്ടെത്താൻ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.

കത്തിന്റെ ഒറിജിനൽകണ്ടെത്താനായില്ലെന്നും വാട്സാപ്പിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് മാത്രമാണ് കൈവശം കിട്ടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനാൽത്തന്നെ കത്തിന്റെ ആധികാരികത സംബന്ധിച്ച് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വിശദമായ ശാസ്ത്രീയ പരിശോധനകളടക്കംനടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതേസമയം ഈ കത്ത് പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലേക്കോ പാർട്ടി സംവിധാനത്തിലേക്കോ അന്വേഷണം പോയിട്ടില്ല.

കത്തിന്റെ ഒറിജിനൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന് കേസന്വേഷണ ചുമതല നൽകിയത്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. അതിനുശേഷം വിഷയത്തിലെ തുടർനടപടിയെ കുറിച്ച് തീരുമാനിക്കും.

Newsdesk

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

6 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

7 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

13 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

13 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago