ന്യൂഡല്‍ഹി: കര്‍ഷക സമരം ഇനിയും തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പതിനൊന്നാം വട്ട ചര്‍ച്ചയും പ്രത്യേകിച്ച് തീരുമാനമൊന്നും ആകാതെ പിരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജനുവരി 26 ന് നടത്താനിരുന്ന കര്‍ഷക ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പ്രസ്താവിച്ചു.
ഘാസിപൂര്‍, സിംഘു, ട്രികി അതിര്‍ത്തികളില്‍ നിന്നാവും ട്രാക്ടര്‍ റാലി ആരംഭിക്കുക. എന്നാല്‍ കൃത്യമായി ഇതെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ശനിയാഴ്ച രാത്രിയോടെ തീരുമാനങ്ങള്‍ മീറ്റീങില്‍ തീരുമാനിക്കുമെന്നും കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു. കര്‍ഷക സംഘടകളും പോലീസും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷക സംഘടനാ നേതാവ് അഭിമന്യൂ കോഹര്‍ പ്രസ്താവിച്ചു.
ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയില്‍ പങ്കു ചേരുമെന്ന് മറ്റൊരു കര്‍ഷക നേതാവായ ഗുര്‍നാം സിങ് ചദുനി പ്രഖ്യാപിച്ചു. ഇതിനയുള്ള സന്നാഹങ്ങള്‍ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…