Top News

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസിന്റെ അനുമതി

ന്യൂഡല്‍ഹി: കര്‍ഷക സമരം ഇനിയും തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പതിനൊന്നാം വട്ട ചര്‍ച്ചയും പ്രത്യേകിച്ച് തീരുമാനമൊന്നും ആകാതെ പിരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജനുവരി 26 ന് നടത്താനിരുന്ന കര്‍ഷക ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പ്രസ്താവിച്ചു.

ഘാസിപൂര്‍, സിംഘു, ട്രികി അതിര്‍ത്തികളില്‍ നിന്നാവും ട്രാക്ടര്‍ റാലി ആരംഭിക്കുക. എന്നാല്‍ കൃത്യമായി ഇതെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ശനിയാഴ്ച രാത്രിയോടെ തീരുമാനങ്ങള്‍ മീറ്റീങില്‍ തീരുമാനിക്കുമെന്നും കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു. കര്‍ഷക സംഘടകളും പോലീസും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷക സംഘടനാ നേതാവ് അഭിമന്യൂ കോഹര്‍ പ്രസ്താവിച്ചു.

ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയില്‍ പങ്കു ചേരുമെന്ന് മറ്റൊരു കര്‍ഷക നേതാവായ ഗുര്‍നാം സിങ് ചദുനി പ്രഖ്യാപിച്ചു. ഇതിനയുള്ള സന്നാഹങ്ങള്‍ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

Newsdesk

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

3 mins ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 hour ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

3 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

5 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

23 hours ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago