ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തിനുശേഷം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനും കടകമ്പോളങ്ങള്‍ തുറന്ന്‍ പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. കലാപത്തിനിരയായവര്‍ക്ക് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇന്ന് മുതല്‍ വിതരണം ചെയ്യും.
25,000 രൂപ വീതം അടിയന്തര സഹായമാണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 69 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇരകളായാവരുടെ വീടുകളില്‍ നേരിട്ടെത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ വിവരങ്ങള്‍ ശേഖരിക്കും.
അതേസമയം ഡല്‍ഹി ഇപ്പോള്‍ ശാന്തമാണ്. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജനജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ് പ്രശ്‌ന ബാധിത മേഖലകള്‍. കൂടാതെ ജനങ്ങളുടെ ഭീതി അകറ്റാനായി ഫ്‌ളാഗ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ അര്‍ധസൈനികരേയും വിന്യസിച്ചിട്ടുണ്ട്.
യുപി സര്‍ക്കാര്‍ നടപടിയ്ക്ക് സമാനമായി പൊതു മുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കലാപകാരികളില്‍ നിന്നും ഈടാക്കുമെന്നും സൂചനയുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വഴി അക്രമത്തിന് ആഹ്വാനം നടത്തുന്നവര്‍ക്കെതിരെയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വാട്സ് ആപ് നമ്പര്‍ നല്‍കിയിട്ടുണ്ട്.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…