പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. “ഗുരുവായൂർ അമ്പലനടയിൽ’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
“ഗുരുവായൂർ അമ്പലനടയിൽ എന്ന പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്. ‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി” എന്ന ഭീഷണിയാണ് പ്രതീഷ് ഫെയ്സ്ബുക്കിലൂടെ ഉയർത്തിയത്. അതേസമയം മലയാള സിനിമാക്കാർക്ക് ദിശാബോധം ഉണ്ടാക്കാൻ നടൻ ഉണ്ണി മുകുന്ദന കഴിയുന്നുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ‘ഉണ്ണി മുകുന്ദൻ’, ‘മാളികപ്പുറം’ എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറിപ്പിൽ ചേർത്തിട്ടുണ്ട്.
ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ’, പൃഥ്വിരാജ് ബേസിൽ കോംബോ എന്ന പ്രത്യേകത കാരണം തന്നെ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…