Categories: Top News

നിര്‍ഭയക്ക് നീതി; ഇന്ന് പുലര്‍ച്ചെ 5.30ന് പ്രതികളെ തൂക്കിലേറ്റി

ന്യൂദല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികകളുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ദല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി വാദം കേട്ടതിന് ശേഷം തള്ളുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്.

അവസാനം തങ്ങള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയുെട അമ്മ ആശാദേവി പ്രതികരിച്ചു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. ഓടുന്ന ബസില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി റോഡിലെറിയുകയായികരുന്നു. സംഭവത്തില്‍ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു.

ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു. മൂന്നു വര്‍ഷത്തെ തടവിനു ശേഷം മറ്റൊരു പ്രതിയെ വിട്ടയച്ചു. മറ്റു നാലു പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു.

ശിക്ഷ നടപ്പായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആള്‍ക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു.

Newsdesk

Recent Posts

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

6 hours ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

7 hours ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

8 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

15 hours ago

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

1 day ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

1 day ago