Top News

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.പി.സി. 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി നടപടിയെയാണ് സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നത്.

ശ്രീറാം വെങ്കിട്ടരാമനെതിരെ 304 എ വകുപ്പ് നിലനിൽക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും സർക്കാർ ഹർജിയിൽ പറയുന്നു. ഇതിനു പുറമേ ജില്ലാ കോടതി ഉത്തരവിലെ പിശകുകളും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹർജിയിൽ തുടർ നടപടികൾ പൂർത്തിയാകുന്നതുവരെ വിചാരണയുമായി മുന്നോട്ടു പോകരുതെന്ന ആവശ്യവും സർക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കേസിൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയെ ശ്രീറാം സമീപിച്ചിരുന്നു. കുറ്റം നിലനിർത്തിയെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം അന്ന് കോടതി ഒഴിവാക്കി നൽകുകയായിരുന്നു. അടുത്ത ദിവസം തന്നെ സർക്കാർ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരും.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

19 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago