കൊച്ചി: പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കാണാതായ ഉണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോൾ പറയാനാവില്ലെന്നു കേസ് പരിഗണിക്കവെ സർക്കാർ പറഞ്ഞു. ഇതോടെയാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ഫണ്ട് ക്രമക്കേടുകളിലും ആയുധങ്ങൾ കാണാതായ സംഭവത്തിലും പോലീസിനെ വെള്ളപൂശി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. തോക്കുകൾ കാണാതായെന്ന സിഎജി റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ മാത്രമാണു പോലീസിനു പിഴവു സംഭവിച്ചതെന്നും വ്യക്തമാക്കി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായ രേഖപ്പെടുത്തലുകളില്ലായിരുന്നു. പോലീസിന്റെ എല്ലാ ആയുധങ്ങളും നിലവിലുള്ളപ്പോൾ പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിൽ കടന്നുകൂടിയ തെറ്റുകളാണ് ആയുധങ്ങൾ കാണാനില്ലെന്ന് പരാമർശത്തിനിടയാക്കിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി.
കണക്കു സൂക്ഷിപ്പുകളിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലായ്മയാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല. പോലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കന്പ്യൂട്ടറൈസ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശീയ പാഴ്സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…