Top News

ഇന്ത്യയിലെത്തുന്ന വിദേശ യാത്രികര്‍ക്ക് ഇമിഗ്രേഷനായി ഇ- അറൈവല്‍ കാര്‍ഡ് സൗകര്യം; ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും ബാധകമല്ല

ഒക്ടോബർ 1 മുതൽ വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള വിമാനയാത്ര സുഗമമാകുന്നതിനും ഇമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കുന്നന്തിനും പുതിയ മാർഗം നിലവിൽ വന്നു. നിലവിൽ ഇമിഗ്രേഷനിൽ സമർപ്പിക്കുന്ന ഫിസിക്കൽ disembarkation കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല. ജോലി, ടൂറിസം, പഠനം അല്ലെങ്കിൽ ബിസിനസ്സ് എന്നിവയ്ക്കായി യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാർക്കും ഡിജിറ്റൽ അറൈവൽ കാർഡുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇ-അറൈവൽ കാർഡിൽ പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശനത്തിന്റെ ഉദ്ദേശ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നു. രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

https://indianvisaonline.gov.in/earrival/

ഇന്ത്യൻ പൗരന്മാരും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകളും ഈ ഇ-അറൈവൽ കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല. 2025 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ എത്തുന്ന ഒരു വിദേശ പൗരനാണെങ്കിൽ, പേപ്പർ അറൈവൽ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇതിനായി പുതിയ ഇ-അറൈവൽ വെബ്‌സൈറ്റ് സജ്ജമാണ്. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ഫോം പൂരിപ്പിക്കണം. ഇന്ത്യക്കാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടുകൾ ഇല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾക്ക് മാത്രമേ ഇത് ബാധകമാകൂ.

2024ൽ ലഖ്‌നൗ, തിരുവനന്തപുരം, ട്രിച്ചി, കോഴിക്കോട്, അമൃത്സർ വിമാനത്താവളങ്ങളിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും FTI-TTP ഉപയോഗിക്കാം. 2024 ൽ ഡൽഹിയിൽ പദ്ധതി ആരംഭിച്ചു, തുടർന്ന് മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇത് നടപ്പിലാക്കി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

22 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

22 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

23 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

24 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 days ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

2 days ago