Categories: Top News

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍ അടയ്ക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് കൂടുതല്‍ വന്‍കിട ബ്രാന്‍ഡുകള്‍ പിന്‍മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കുക എന്ന ക്യാംപെയ്ന്‍ രാജ്യത്ത് കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മിക്ക വിദേശ ബ്രാന്‍ഡുകളും അടുത്ത പ്രൊഡക്ഷന്‍ ഹബ് ആയി ഇന്ത്യയെ കാണുമെന്നാണ് സൂചന. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തേകുമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.

മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും പുറമെ ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് അവന്‍, ഷൂസ്, സ്പീക്കറുകള്‍, മെഡിക്കല്‍ ആന്‍ഡ് ഓട്ടോ പാര്‍ട്‌സുകള്‍ എന്നിവ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍, ഷവോമി കമ്പനികള്‍ക്കായി ഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ തായ്‌വാനിലേതിനെക്കാള്‍ കൂടുതല്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള പദ്ധതികള്‍ നടത്തുന്നുണ്ട്.

അസംസ്‌കൃത വസ്തുക്കള്‍ക്ക് പുറമെ പൂര്‍ണ രൂപത്തിലുള്ള ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കും എന്നാണ് പല ആഗോള കമ്പനികളുടെയും ഇപ്പോഴത്തെ നിലപാട്. ഈ തീരുമാനം നിലനില്‍ക്കുമ്പോളും ചൈനയുടേതിന് സമാനമായി അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയ്ക്കായി ആശ്രയിക്കാന്‍ ആകുന്ന മറ്റൊരു ഉത്പാദന ഹബ് ഇല്ല എന്നതാണ് കമ്പനികള്‍ക്ക് മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി.

Newsdesk

Recent Posts

ഇൽഹാൻ ഒമറിന് നേരെ ആക്രമണം; അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു

മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…

7 hours ago

യുഎസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ; മുൻ കാമുകിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ചാർലസ് വിക്ടർ തോംസണിന്റെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…

7 hours ago

നാല് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി; ഫ്ലോറിഡയിൽ ഞെട്ടിക്കുന്ന സംഭവം

ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…

13 hours ago

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

15 hours ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

15 hours ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

15 hours ago