Categories: Top News

ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഭീകരരെ കടത്താന്‍ വാങ്ങിയിരുന്നത് 12 ലക്ഷം

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇയാള്‍ അവരെ സഹായിക്കുകയായിരുന്നുവെന്നാണ് ജമ്മു-കശ്മീര്‍ പോലീസ് പറയുന്നത്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളില്‍നിന്ന് 12 ലക്ഷം രൂപ വാങ്ങിയതായി പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറയുന്നു.ശനിയാഴ്ചയാണ് ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം ഡിഎസ്പി ദേവേന്ദ്ര സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍, ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പോലീസ് പിടികൂടിയതെന്നാണ് ഡിഎസ്പി അവകാശപ്പെടുന്നത്. എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിന് ഇതെപ്പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, ഡിഎസ്പി ദേവേന്ദ്ര സിംഗിനെ തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി വിജയകുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് ഐജി ഇക്കാര്യം വ്യക്തമാക്കിയത്.സൗത്ത് കശ്മീരിലെ ശ്രീനഗര്‍-ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ക്കൊപ്പം ഇയാള്‍ പിടിയിലായത്.പിന്നീട് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 5 ഗ്രനേഡും, രണ്ട് എ കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു. പിടിയിലായ പോലീസുകാരന് യാതൊരു വിധ പരിഗണനയും നല്‍കില്ലെന്നും ഉദ്യോഗസ്ഥനെ എല്ലാ സുരക്ഷാ ഏജന്‍സികളും ചോദ്യം ചെയ്യുമെന്നും ഐജി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി ദേവേന്ദ്ര സിംഗിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

2 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

5 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

7 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

15 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago