Categories: Top News

JNU സമരത്തിന്‌ വിരാമം, തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: JNUവില്‍ കഴിഞ്ഞ 3 മാസമായി നടന്നുവന്നിരുന്ന സമരങ്ങള്‍ക്ക് വിരാമമായി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് VC M ജഗദേഷ് കുമാര്‍ പറഞ്ഞു.ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു പഠിപ്പുമുടക്കലും സംഘര്‍ഷങ്ങളും JNUവില്‍  അരങ്ങേറിയത്.

അതേസമയം, വര്‍ദ്ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ സര്‍വകലാശാലയില്‍ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് വിരാമമാവുകയാണ്.ഫീസ് വര്‍ദ്ധന പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.

ഐഷി ഘോഷടക്കം നാല് പേരാണ് MHRD സെക്രട്ടറിയെ കണ്ടത്. VCയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇന്ന് 3 മണിക്കാണ് ചര്‍ച്ച നടന്നത്. അതേസമയം, വെള്ളിയാഴ്ച രാവിലെ JNUവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖരെ VC M ജഗദേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

VCയെ മാറ്റണമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായത് എന്നാണ് റിപ്പോര്‍ട്ട്.

Newsdesk

Recent Posts

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

4 mins ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

2 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

11 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago

എയർബസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ്: ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…

2 days ago