gnn24x7

JNU സമരത്തിന്‌ വിരാമം, തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും

0
184
gnn24x7

ന്യൂഡല്‍ഹി: JNUവില്‍ കഴിഞ്ഞ 3 മാസമായി നടന്നുവന്നിരുന്ന സമരങ്ങള്‍ക്ക് വിരാമമായി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് VC M ജഗദേഷ് കുമാര്‍ പറഞ്ഞു.ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു പഠിപ്പുമുടക്കലും സംഘര്‍ഷങ്ങളും JNUവില്‍  അരങ്ങേറിയത്.

അതേസമയം, വര്‍ദ്ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ സര്‍വകലാശാലയില്‍ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് വിരാമമാവുകയാണ്.ഫീസ് വര്‍ദ്ധന പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.

ഐഷി ഘോഷടക്കം നാല് പേരാണ് MHRD സെക്രട്ടറിയെ കണ്ടത്. VCയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇന്ന് 3 മണിക്കാണ് ചര്‍ച്ച നടന്നത്. അതേസമയം, വെള്ളിയാഴ്ച രാവിലെ JNUവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖരെ VC M ജഗദേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

VCയെ മാറ്റണമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായത് എന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here