gnn24x7

ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; പിടിച്ചെടുത്ത സ്വത്തുക്കള്‍ 78 കോടിയോളം വിലമതിക്കുന്നത്

0
215
gnn24x7

ന്യൂദല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്‌മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതു വരെ പിടിച്ചെടുത്ത സ്വത്തുക്കള്‍ മുഴുവന്‍ 78 കോടിയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചാര്‍ ഇപ്പോള്‍ സി.ബി.ഐയുടെയും എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ്.

വിഡിയോകോണ്‍ ലോണ്‍ കേസുമായി ബന്ധപ്പെട്ടാണ് ചന്ദകൊച്ചാറിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത്. ചന്ദക്കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ ബിസിനസ് സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 3,250 കോടി രൂപ അനുവദിച്ചതില്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി ചന്ദക്കൊച്ചാറിനെക്കുറിനും ദീപക് കൊച്ചാറിനും വിഡിയോകോണ്‍ ഗ്രൂപിന്റൈ തലവന്‍ വേണുഗോപാല്‍ ദൂത്തിനെതിരെയും കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ കേസെടുത്തത്.

ഐ.സി.ഐ.സി.ഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here